Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കാര്‍ മതിലിലിടിച്ച് മറിഞ്ഞ് ഒരു മരണം; നാലു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കാര്‍ മതിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

അടുവാറക്കല്‍ താഴം കൊല്ലരു കണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു(19), എരവന്നൂര്‍ കക്കുഴി പറമ്പില്‍ സഹാഹുദ്ദീന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്.

Exit mobile version