Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത് .62 വയസ്സു തോന്നിക്കുന്നയാളുടെ ആണ് മൃതദേഹം. മരിച്ചതാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Exit mobile version