Site icon Fourteen Kerala – 14 Kerala News

ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍. ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്‍, ഹര്‍ദന്‍ ബെഹ്റ എന്നിവരാണ് പിടിയിലായത്. ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ചളിവെള്ളം ചൂടാക്കി പ്രെഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി.

ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയില്‍ പെട്ട വാര്‍ഡ് മെമ്പര്‍ മജീദും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസറായ മധുസൂധനനും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. സംഭവത്തില്‍ മുഖ്യ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാഥമിക വിവരം. പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടിയാല്‍ മാത്രമെ സംഘത്തിന്റെ പ്രവര്‍ത്തന രീതിയും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തവരികയുള്ളു.

Exit mobile version