Site icon Fourteen Kerala – 14 Kerala News

പുലർച്ചെ അനധികൃത മണൽക്കടത്ത്; ലോറികൾ പിടികൂടി

പന്തീരാങ്കാവ് : അനധികൃതമായി മണൽ കടത്തിയ ലോറികൾ പൊലീസ് പിടികൂടി. പെരുമണ്ണ, മാവൂർ, വാഴക്കാട്, ചാലിയാർ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞദിവസം പുലർച്ചെ മണൽ കടത്തിയ ലോറികളാണു പിടികൂടിയത്. അർധരാത്രി മണൽക്കടത്തു വ്യാപകമാണെന്ന പരാതിയെ തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിലാണു ലോറികൾ പിടികൂടിയത്.

ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു ചരക്കുലോറികൾ. മൂടിക്കെട്ടി കൊണ്ടു പോവുകയാണ് പതിവ്. പന്തീരാങ്കാവ്  എസ്ഐ ടി.വി. ധനജ്‍ഞയദാസിന്റെ  നേതൃത്വത്തിൽ  കൺട്രോൾ റൂം പൊലീസാണു  മണൽ ലോറികൾ പിടിച്ചത്. ഡ്രൈവർമാർഇരുട്ടത്തു കടന്നുകളഞ്ഞു.  കഴിഞ്ഞയാഴ്ചയിലും മണൽ ലോറികൾ  പൊലീസ് പിടികൂടിയിരുന്നു.

Exit mobile version