Site icon Fourteen Kerala – 14 Kerala News

പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു

ചക്കിട്ടപാറ : പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വർഷങ്ങളായി കാട്ടാന ഇറങ്ങാത്ത പ്രദേശത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങിയത്.

സന്തോഷ് ഇടമണ്ണേൽ, ചെറിയാൻ പന്തപ്ലാക്കൽ,ഷാജു ഇടമണ്ണേൽ എന്നിവരുടെ കാർഷിക വിളകളാണ് തകർത്തത്. ആഴ്ചകളായി പൂഴിത്തോട് മേഖലയിൽ കാട്ടാന ഇറങ്ങുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. വനം വകുപ്പ് സൗരവേലി പൂർണമായും പ്രവർത്തനക്ഷമമാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

Exit mobile version