Site icon Fourteen Kerala – 14 Kerala News

പത്തനാപുരത്ത് ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു; മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം

കൊല്ലം: പത്തനാപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.  നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎൽഎ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു. 

Exit mobile version