Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി മാനിപുരത്ത് വാഹന അപകടം; രണ്ട് പേർക്ക് പരുക്ക്

കൊടുവള്ളി: മാനിപുരത്ത് വാഹന അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. മാനിപുരം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അയിരുന്നു അപകടം . കോഴിക്കോട് സെൻട്രൽ മാർക്കറ്റിലേക്ക് മീൻ എടുക്കാൻ പോവുകയായിരുന്ന പിക്കപ്പും പിലാശ്ശേരി റോഡിൽ നിന്നും വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടി ഇടിച്ചത്.

പിക്കപ്പ് ഡ്രൈവർ നടന്മൽ പൊയിൽ സ്വദേശി ഹംസ, കൂടെ ഉണ്ടായിരുന്ന അമ്പലക്കണ്ടി സ്വദേശി ബഷീർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ മറിഞ്ഞ് വീണു. കാർ കട വരാന്തയിലേക്ക് ഇടിച്ചു കയറി. നിർത്തിയിട്ട സ്കൂട്ടറും തകർന്നു.

Exit mobile version