Site icon Fourteen Kerala – 14 Kerala News

തിരൂർ പടിഞ്ഞാറേക്കര ജെട്ടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം.

മലപ്പുറം: തിരൂർ പടിഞ്ഞാറേക്കര ജെട്ടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .ഇന്ന് രാവിലെ പടിഞ്ഞാറക്കര ജെട്ടിയിൽ മത്സ്യത്തൊഴിലാളികളുമായി വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്

മത്സ്യത്തൊഴിലാളികളെ ഇറക്കിയ ശേഷം ബസ് തിരിക്കുകന്നതിടെ ബ്രേക്ക് നഷ്ടപ്പെട്ട് പുഴയിലേക്ക് പതിച്ചത് ബസ് അപകടത്തിൽ പെടുമ്പോൾ ഡ്രൈവർ മാത്രമായിരുന്നു ബസിലുണ്ടായിരുന്നത് തൊഴിലാളികളെ ഇറക്കുന്നതിന് മുമ്പാണ് ബസ് അപകടത്തിൽപ്പെട്ടത് എങ്കിൽ ഇത് വലിയൊരു ദുരന്തം ആയി മാറിയേനെ.

Exit mobile version