Site icon Fourteen Kerala – 14 Kerala News

ജൂൺ 13 ന് കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും ജൂൺ13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ.

നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹർത്താൽ നടത്തുന്നതാണെന്നു് ഇടത്പക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു.

ജില്ലയിലെ ജനവാസ മേഖലകളെ ഏറെ ഗുരുതരമായി ബാധിക്കുന്ന കർഷക ദ്രോഹ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോൽപ്പിച്ച ഐക്യം ഹർത്താലിലും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. വിദ്യഭ്യാസസ്ഥാപനങ്ങൾ, ആശൂപത്രികൾ, പത്രം, പാൽ തുടങ്ങിയവ ഹർത്താലിൽ നിന്നും ഒഴിവാക്കും.

Exit mobile version