Site icon Fourteen Kerala – 14 Kerala News

ഇടത് സർക്കാരിനെതിരെ സംസ്ഥാനത്ത് 1000 ജന സദസ്സുകൾ സംഘടിപ്പിക്കും

കോഴിക്കോട്; ഇടതുമുന്നണി സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി എസ് ഡി പി ഐ രംഗത്ത്. ആഭ്യന്തരവകുപ്പ് പക്ഷപാതിത്വപരമായി  പെരുമാറുന്നു .പോലീസ് സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്നു.വിദ്വേഷ പ്രസംഗം നടത്തി ആർഎസ്എസ് അഴിഞ്ഞ് ആടുമ്പോഴും പോലീസ് കേസെടുക്കുന്നില്ല പോലീസിനെ ആർഎസ്എസ് ഭരിക്കുന്നു.

ഇടത് സർക്കാരിനെതിരെ സംസ്ഥാനത്ത് 1000  ജന സദസ്സുകൾ സംഘടിപ്പിക്കുമെന്നും എസ് ഡി പിഐ നേതൃത്വം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പശ്താത്തലത്തില്‍ ശക്തമായ പ്രതിഷേധം തുടരും.   മുഖ്യമന്ത്രിക്ക് നാണം ഉണ്ടെങ്കിൽ രാജി വെയ്ക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു

Exit mobile version