Site icon Fourteen Kerala – 14 Kerala News

അനധികൃത മണ്ണെടുപ്പ് തടഞ്ഞു; ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി

ബാലുശ്ശേരി : അനധികൃത മണ്ണെടുപ്പ് റവന്യു അധികൃതർ തടഞ്ഞു. ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി. മുണ്ടക്കര എടക്കണ്ടി പറമ്പിൽ നിന്ന് മണ്ണെടുക്കുന്നതാണ് കിനാലൂർ വില്ലേജ് ഓഫിസർ റജുല നടുവീട്ടിൽ സംഘവും തടഞ്ഞത്. പിടിച്ചെടുത്ത ലോറികളും മണ്ണുമാന്തി യന്ത്രവും തഹസിൽദാർക്ക് കൈമാറി. മണ്ണ് മാഫിയ സംഘം റവന്യു സംഘത്തെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

അനധികൃത ഖനനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷനിൽ വിളിച്ച് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസിനു സ്ഥലത്തെത്താൻ വാഹനം ഇല്ലായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ പിന്നീട് സ്റ്റേഷനിൽ എത്തിച്ചു. സ്പെഷൽ വില്ലേജ് ഓഫിസർ കെ.സി.അബ്ദുൽ വഹാബ്, ഉദ്യോഗസ്ഥരായ പി.മനോജ്, കെ.ഗിരീഷ് കുമാർ, കെ.സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Exit mobile version