Site icon Fourteen Kerala – 14 Kerala News

6 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

വടകര : ദേശീയപാതയിൽ അഴിയൂർ ചെക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 6 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി രാരോത്ത് എരവത്ത്കണ്ടി മീത്തൽ ഫഹദിനെ(25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.  കാസർകോട് നിന്ന് കഞ്ചാവുമായി കോഴിക്കോട്ടേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ്  പിടിയിലായത്.  ചില്ലറ വിൽപനയ്ക്കായി താമരശ്ശേരിയിലേക്കു കൊണ്ടു പോകുകയായിരുന്നു. മറ്റൊരു കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു പ്രതി. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ പി.പി.ജയരാജ്, ടി.കെ.സഹദേവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.അജിത്ത്, അർജുൻ വൈശാഖ് എന്നിവരും ഉണ്ടായിരുന്നു.

Exit mobile version