Site icon Fourteen Kerala – 14 Kerala News

മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തി

കോഴിക്കോട്; 90 വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പിന് മരണമൊഴി.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.നോട്ടീസില്‍ പറയുന്നത്.

‘ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാര്‍ക്ക് ചന്രിക ദിനപത്രം  നിത്യമായും കൃത്യമായും ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവുചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുകയാണ്.ഇതിന്‍റെ ഭാഗമായി പിരിയോഡിക്കല്‍സ് വിഭാഗം നിര്‍ത്തുകയാണ്. ഈ വിഭഗത്തില്‍ ജോലി ചെയ്തിരുന്നവര്‍ എക്സിറ്റ് സ്കീം പ്രയോജനപ്പെടുത്തണം’

ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പിരീയോഡിക്കല്‍ വിഭാഗം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീലില്‍. ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിള ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തെ പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ പ്രതികരണം. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Exit mobile version