Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.

മാനന്തവാടി: എരുമത്തെരുവ് ചെറ്റപ്പാലം ബൈപ്പാസ് റോഡരികില്‍ നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരാണ് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ അമ്പുകുത്തിയിലെ മാണിക്യന്‍ എന്നായാളാണ് മരിച്ചത്. കണിയാരത്തെ പ്രമോദ് എന്ന തൊഴിലാളിയെയാണ് രക്ഷപ്പെടുത്തിയത്

Exit mobile version