Site icon Fourteen Kerala – 14 Kerala News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയിൽ നടപടിയുടെ സർ‍ക്കാർ. കുതിരവട്ടത്തെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. സൂപ്രണ്ടിൻ്റെ സസ്പെൻഷന് കാരണമായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ എത്തിയത്.ആരോഗ്യ മന്ത്രിയുമായി KGMOA നടത്തിയ ചർച്ചയിൽ ആണ് സംഭവം വീണ്ടും അന്വേഷിക്കാൻ തീരുമാനം ആയത്. റിമാൻഡ് പ്രതി  രക്ഷപ്പെടാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി എന്നാണ് KGMOA യുടെ പരാതി. രണ്ടു ദിവസത്തിനകം ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ആശുപത്രിയിലെ സുരക്ഷാ പാളിച്ച അന്വേഷിക്കുന്ന പോലീസ് സംഘം അടുത്ത ദിവസം ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും. 

Exit mobile version