Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്:19-ാം തവണയും ഇൻഡിപെൻഡന്റ്‌സ് നിലനിർത്തി

കോഴിക്കോട് : മെഡിക്കൽകോളേജ് വിദ്യാർഥി യൂണിയൻ ഭരണം 19-ാം തവണയും ഇൻഡിപെൻഡ്‌സ് നിലനിർത്തി. ഏഴ് സീറ്റുകൾ കരസ്ഥമാക്കിയാണ് ഇൻഡിപെൻഡ്‌സ് വിജയം നേടിയത്. 18 വർഷങ്ങൾക്കുശേഷം എസ്.എഫ്.ഐ. മൂന്ന് ജനറൽ സീറ്റടക്കം അഞ്ച് സീറ്റിൽ വിജയിച്ചു.

യൂണിയൻ ചെയർപേഴ്‌സൺ: ജസ്റ്റിൻ ബെന്നി, വൈസ് ചെയർപേഴ്‌സൺ: നിഹാൽ അഹമ്മദ്, ലേഡി വൈസ് ചെയർപേഴ്‌സൺ: ഫിയോണ ജോസഫ്, ജനറൽ സെക്രട്ടറി: ഹെന്ന ഹനൻ, ജോയന്റ് സെക്രട്ടറി: എം.പി. ഷിഫ്‌ന, ആർട്‌സ് സെക്രട്ടറി: റിഷിക അനീഷ്, മാഗസിൻ എഡിറ്റർ: എ.കെ. കാവ്യ എന്നിവരാണ് ഇൻഡിപെൻഡ്‌സിൽനിന്ന് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് യു.യു.സി. സ്പോർട്‌സ് സെക്രട്ടറി, രണ്ട് ബാച്ച് റെപ്രസന്റേറ്റീവ് സീറ്റുകളാണ് എസ്.എഫ്.ഐ. നേടിയത്. സ്പോർട്സ് സെക്രട്ടറിയായി ആൽഫ്രഡ് സി. ആന്റണിയും യു.യു.സി. യു.ജി.എം. അക്വീൽ മുഹമ്മദും യു.യു.സി. പി.ജി.യായി നിതിനും തിരഞ്ഞെടുക്കപ്പെട്ടു. നിതിൻ എതിരില്ലാതെയാണ് ജയിച്ചത്. ബാച്ച് റെപ്രസന്റേറ്റീവുമായി എസ്. ഫരിഹ, സി.കെ. ശ്രീപ്രിയ എന്നിവരാണ് എസ്.എഫ്.ഐ.യെ പ്രതിനിധീകരിച്ച് വിജയിച്ചത്. കെ.എസ്.യു.വും എം.എസ്.എഫും ഇൻഡിപെൻഡ്‌സ്‌ സഖ്യത്തിൽനിന്നും വേർപിരിഞ്ഞാണ് മത്സരിച്ചത്. ത്രികോണമത്സരത്തിൽ പുതിയ യു.ഡി.എസ്.എഫ്. സഖ്യത്തിന് സീറ്റുകളൊന്നും ലഭിച്ചില്ല.

Exit mobile version