Site icon Fourteen Kerala – 14 Kerala News

ഉത്തരാഖണ്ഡ് ബസ് അപകടം; 26 മരണം, നാല് പേര്‍ ചികിത്സയില്‍; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ദില്ലി: ഉത്തരാഖണ്ഡ് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാല് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഇന്നലെയാണ് മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസ് അപകടത്തില്‍ പെട്ടത്. ഉത്തരകാശിയിലെ യമുനോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍.  ബസ് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും . ഇന്നലെ രാത്രി തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും മറ്റും ഡെഹ്റാഡൂണിലേക്ക് തിരിച്ചിരുന്നു. 

അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൈനിക ഹെലികോപ്റ്ററിൽ നാട്ടിലെത്തിക്കും. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് പ്രതിരോധ മന്ത്രി  രാജ്നാഥ് സിംഗ് ഇതിന് അനുമതി നൽകിയത്. 

Exit mobile version