Site icon Fourteen Kerala – 14 Kerala News

ഭർത്യസഹോദരന്റെ ക്രൂരമർദനമേറ്റ് യുവതി ആശുപത്രിയിൽ, ആക്രമണം വിവാഹ മോചനം ആവശ്യപ്പെട്ട്

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിക്ക് ഭർത്താവിന്റെ സഹോദരന്റെ ക്രൂരമർദനം. വിവാഹ മോചനം ആവശ്യപ്പെട്ടാണ് കാട്ടാക്കട കട്ടക്കോട് സ്വദേശി ആശയെ ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ക്രൂരമായി ആക്രമിച്ചത്. ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മർദ്ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന  ചാരുപാറയിലെ ഡ്രൈവിങ്  സ്‌കൂളിൽ എത്തിയാണ് ഭർത്താവിന്റെ സഹോദരൻ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

Exit mobile version