Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ യു ഡി എഫ് ധര്‍ണ നടത്തി

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായി ഉയര്‍ത്തുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക, കിടത്തി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ എം. അഷ്‌റഫ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം എല്‍ എ വി എം ഉമ്മര്‍ മാസ്റ്റര്‍, പി സി ഹബീബ് തമ്പി, ജോണ്‍സണ്‍ ചക്കാട്ടില്‍, ടി ആര്‍ ഒ കുട്ടന്‍, പി എസ് മുഹമ്മദലി, നവാസ് ഈര്‍പ്പോണ, പി പി ഹാഫിസ് റഹ്‌മാന്‍, പി ഗിരീഷ് കുമാര്‍, എ പി മൂസ്സ, വി കെ മുഹമ്മദ് കുട്ടി മോന്‍, കെ സരസ്വതി, പി ടി ബാപ്പു, നാസിമുദ്ദീന്‍ ഈര്‍പ്പോണ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version