Site icon Fourteen Kerala – 14 Kerala News

അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതൂർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. അതേസമയം പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാത്തതാണ്സതീഷ് മരിക്കാൻ കാരണമെന്നാണ് ആരോപണം. ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.

Exit mobile version