Site icon Fourteen Kerala – 14 Kerala News

ഹണിട്രാപ്പ് മാതൃകയിൽ കവർച്ച; രണ്ടുപേർ പിടിയിൽ

കോഴിക്കോട് : ഹണിട്രാപ്പ് മാതൃകയിൽ കവർച്ച നടത്തി പണവും മൊബൈൽഫോണും കവർന്ന രണ്ടുപേർ ടൗൺ പോലീസിന്റെ പിടിയിൽ. അരീക്കാട് പുഴക്കൽവീട്ടിൽ പി. അനീഷ (24), നല്ലളം ഹസ്സൻഭായ് വില്ലയിൽ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പ് മാതൃകയിൽ വിവിധയിടങ്ങളിൽ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയാണ് പതിവ്. റെയിൽവേസ്റ്റേഷനുസമീപം ആനിഹാൾ റോഡിൽവെച്ച് കാസർകോട് ചന്ദ്രഗിരി സ്വദേശിയുടെ പണവും മൊബൈൽഫോണും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവിനെ യുവതിയെ കാണാൻ കോഴിക്കോട്ടേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു.

Exit mobile version