Site icon Fourteen Kerala – 14 Kerala News

‘ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക’; എസ്ഡിപിഐ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

താമരശ്ശേരി: ബിജെപി വംശഹത്യ രാഷ്ട്രീത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ഭരണഘടനയെ നോക്കു കുത്തിയാക്കി ന്യൂനപക്ഷങ്ങളെയും ദലിത് വിഭാഗങ്ങളെയും വേട്ടയാടുമ്പോള്‍ ഇരകള്‍ക്കൊപ്പം നിലയുറപ്പിക്കേണ്ട മതേതര കക്ഷികള്‍ സംഘപരിവാര്‍ അക്രമിക്കൂട്ടങ്ങളെയും അക്രമത്തെ പ്രതിരോധിക്കുന്ന ഇരകളെയും ഒരു നാണയത്തിന്റെ ഇരുവശം എന്ന രീതിയില്‍ സമീകരണം നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യധാര പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും, അത് ആര്‍ എസ് എസ് ന് പ്രത്യക്ഷ പിന്തുണ കൊടുത്ത് സഹായിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശഹത്യ ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ മതേതര റിപബ്ലിക്കിനെ സ്‌നേഹിക്കുന്ന രാജ്യസ്‌നേഹികളുടെ കൂട്ടായ്മകള്‍ ഉണ്ടാകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി പി ബഷീര്‍ യോഗത്തില്‍ അധ്യക്ഷനായി. ഇ.നാസര്‍, സലീം കാരാടി , ഇ.പി.എ. റസാഖ്, സിറാജ് തച്ചംപൊയില്‍, ജാഫര്‍ പരപ്പന്‍ പൊയില്‍, നൗഫല്‍ വാടിക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version