Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് എംവി ജയരാജൻ

കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. നടി സീൽഡ് കവറിൽ കൊടുത്ത കാര്യങ്ങൾ കോടതിയിൽ നിന്നും പുറത്ത് പോയി.

ജുഡീഷ്യറിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു.

Exit mobile version