Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയത്ത് മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. മകള്‍  രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടേമുപ്പതോട് കൂടിയാണ് സംഭവം. സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രാജേശ്വരി അമ്മയെ ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ ശാന്തമ്മ മരിച്ചു. പത്തുവര്‍ഷത്തില്‍ അധികമായി രാജേശ്വരി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version