Site icon Fourteen Kerala – 14 Kerala News

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് 3 മരണം, രണ്ട് പേരുടെ നില ഗുരുതരം, ഇരുപതോളം പേർക്ക് പരിക്ക്

പാലക്കാട്: മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം. ട്രാവലറിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളാണ് മരിച്ചത് . ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്‍ലി, പൈലി, വർഗീസ് എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നിലഗുരുതരമാണ്. ഇരുപതോളം പേർക്ക് പരിക്ക് പറ്റി.

ഇവരെ നെന്മാറ വടക്കഞ്ചേരി എവന്നിവിടങ്ങളിലെ ആശുപത്രിയികളിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി ട്രാവലറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നണ് രക്ഷപ്രവർത്തനം നടത്തിയത്.

Exit mobile version