Site icon Fourteen Kerala – 14 Kerala News

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്.

ഇന്ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോള്‍ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. ഉടൻ തന്നെ ബാബുവിനെ വിതുര താലൂക്കാശുപത്രിൽ പ്രഥമ ചികിത്സ നൽകിയ ശേഷം അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

ബാബുവിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. ഒരാഴ്ചയായി ഒരു ഒറ്റയാൻ കാട്ടുപോത്ത് വിതുര തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിൽ തന്നെ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

Exit mobile version