Site icon Fourteen Kerala – 14 Kerala News

ഇനി കളി മാറും; 5ജി വന്നാൽ വൻ തൊഴിലവസരമെന്ന് ടെലികോം സെക്രട്ടറി

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ പുതിയ അനവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. ടെക്നോളജി രംഗത്ത് സമൂലമായ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം സെക്ടർ സ്കിൽ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെലികോം ഇന്റസ്ട്രി രാജ്യത്ത് പുതിയ കാലത്തിന് ആവശ്യമായ തൊഴിൽ പരിശീലന പരിപാടികൾ എത്തിക്കുന്നതിന് ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ മേഖലകൾ ഉണ്ടാവുകയും പുതിയ ബിസിനസ് മേഖലകൾ ഉണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിൽ വലിയ അവസരങ്ങൾ ഉണ്ടാകും. ഇത് ആഗോള തലത്തിൽ തന്നെ മാറ്റം ഉണ്ടാക്കുമെന്നും അതിനാൽ തന്നെ ടെലികോം സെക്ടർ സ്കിൽ കൗൺസിൽ വിദേശ രാജ്യങ്ങളുമായി സെർട്ടിഫിക്കേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ഭാവി കരാറുകൾ വേഗത്തിൽ ഒപ്പുവെക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version