Site icon Fourteen Kerala – 14 Kerala News

ബാംഗ്ലൂരിന് നിർണ്ണായകം, ജയ പരമ്പര നിലനിർത്താൻ ഹാർദിക്കും കൂട്ടരും

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ വ്യാഴാഴ്ച ഇരുടീമുകളും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായിരിക്കും.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയിക്കുകയും, ശനിയാഴ്ച മുംബൈ ഇന്ത്യൻസിനോട് ഡൽഹി ക്യാപിറ്റൽസ് തോൽക്കുകയും ചെയ്താൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിൽ എത്താൻ കഴിയൂ. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റൻസ് 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മറുവശത്ത്, ആർസിബി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നെറ്റ് റൺ റേറ്റ് (-0.323) ആണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്.

Exit mobile version