Site icon Fourteen Kerala – 14 Kerala News

രാജന്‍റെ തിരോധാനം; സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള കാട്ടിലെ തെരച്ചിൽ അവസാനിപ്പിച്ചു

പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള കാട്ടിനകത്തെ വ്യാപക തെരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.

ഇരുപതാം തീയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാട് കയറിയത്.  ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും പിന്നീട് രാജനെ കാണാനില്ലെന്ന ദുഖഃവാർത്തയാണ് വീട്ടിലെത്തിയത്. ഒരു സൂചനയും കിട്ടാതെ രണ്ടാഴ്ച മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കാട്ടിലെ ക്യാമറകളിൽ ഒന്നും പതിഞ്ഞിട്ടില്ലെന്നാണ് പരിശോധനാ ഫലം. ഇനി കാട് തന്നെ പറയണം രാജൻ എവിടെ എന്ന്. രാജന്‍റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. 

Exit mobile version