Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പന്തീരാങ്കാവില്‍ കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

കോഴിക്കോട്: പന്തീരങ്കാവ് പുത്തൂര്‍മഠത്ത് കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷ് കുമാര്‍(22) ആണ് മരിച്ചത്. മുണ്ടൂപാലത്ത് നിര്‍മ്മാണം നടക്കുന്ന കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.

മീഞ്ചന്ത ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണിനടിയില്‍ അകപ്പെട്ട സുഭാഷ് ബാബുവിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Exit mobile version