Site icon Fourteen Kerala – 14 Kerala News

മൂന്നാറില്‍ പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയെ കഴുത്തിന്കുത്തി; പിന്നാലെ ആത്മഹത്യാശ്രമം, ഗുരുതരാവസ്ഥയില്‍

മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി  പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുത്തിയത്. പെൺകുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.

കഴുത്തിലും കൈക്കും പരിക്കേറ്റ പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ആത്മ​ഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്കൂളിലെ വിദ്യാർത്ഥികളാണ്. 

Exit mobile version