Site icon Fourteen Kerala – 14 Kerala News

വ്യാപക പ്രതിഷേധം: തിരുവല്ലം – കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തിവച്ചത്. ടോള്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നടപടി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ച്‌ കോണ്‍ഗ്രസ് – സി പി എം പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.

റോഡ് പഴയതണെന്നും അല്‍പം വീതി കൂട്ടിയതിന് ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് ന്യായമല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഉളളവര്‍ക്ക് സൗജന്യ പാസ് നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ ഇനി ടോള്‍ പിരിവെന്നും ദേശീയ പാത അഥോറിറ്റി തീരുമാനിച്ചു.

പുതിയ ടോള്‍ നിരക്ക് അനുസരിച്ച്‌ കാര്‍, ജീപ്, വാന്‍, ലൈറ്റ് മോടോര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് പോകാന്‍ 70 രൂപ നല്‍കണം. ബസ്, ട്രക് എന്നിവയ്ക്ക് 235രൂപയും നല്‍കണം. ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ 280 രൂപ അടച്ച്‌ പാസ് എടുക്കണമെന്നുമായിരുന്നു തീരുമാനം.

Exit mobile version