Site icon Fourteen Kerala – 14 Kerala News

രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു

തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു  മരിച്ചു. അസം  സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. 

റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു. കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ച ലോറി ഉടമ, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Exit mobile version