Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്, ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിക്കണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത


ദില്ലി: നടി  ആക്രമിക്കപ്പെട്ട കേസില്‍  ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ  എട്ടാം പ്രതിയായ ദിലീപ്  കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നുമാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്‍റെ ജാമ്യം റദ്ദാക്കി റിമാൻ‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യഷൻ ആവശ്യം. 

Exit mobile version