Site icon Fourteen Kerala – 14 Kerala News

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമുകളും ഒമ്പത് കളികളാണ് ഇതുവരെ കളിച്ചത്. നാല് കളികൾ ജയിച്ച ഡൽഹിക്ക് എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് പത്ത് പോയിന്റുമാണ് നിലവിൽ ഉള്ളത്.

ഉമ്രാൻ മാലിക്ക്,ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയിലേക്കാണ് ഹൈദരാബാദ് വീണ്ടും ഉറ്റുനോക്കുന്നത്. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും മറികടക്കണം. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും കൂറ്റ‌ൻ ഷോട്ടുകൾ കളിച്ചാലേ സൺറൈസേഴ്സിന് വിജയിക്കാനാകൂ.

തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരുടെ മികവും നിർണായകമാണ്.

Exit mobile version