Site icon Fourteen Kerala – 14 Kerala News

ഊർജ്ജ പ്രതിസന്ധി തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; കൽക്കരി ഉൽപാദനത്തിൽ വർധനയെന്ന് കേന്ദ്രം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജ പ്രതിസന്ധി തുടരുന്നു. റെയിൽവേ ഉപയോഗിച്ച് താപനിലയങ്ങളിലേക്ക് കൂടൂതൽ കൽക്കരി എത്തിച്ചു തുടങ്ങിയെങ്കിലും ഊർജ്ജ ഉൽപാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ ഉൽപാദനത്തിൽ വർധനവ് പ്രകടമാകൂ. കൂടുതലായി 16.7 മില്യൻ ടൺ കൽക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

കൂടാതെ കൽക്കരി ഉൽപാദനത്തിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി.എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താപവൈദ്യുതി നിലയങ്ങളിൽ എത്ര മെഗാവാട്ടിൻ്റെ ഉൽപാദനം കൂട്ടാനായെന്നതിൽ കൃത്യമായ കണക്ക് ഊർജ്ജമന്ത്രാലയം പുറത്തുവിട്ടില്ല.

Exit mobile version