Site icon Fourteen Kerala – 14 Kerala News

കടുത്ത ചൂടിൽ വലഞ്ഞ് പാലക്കാട്ടെ നെൽ കർഷകർ; നഷ്ടം സഹിച്ച് കൃഷി ഇറക്കേണ്ട അവസ്ഥ

പാലക്കാട്: കടുത്ത ചൂട് പാലക്കാട്ടെ കര്‍ഷകര്‍ക്ക് സൃഷ്ടിച്ചത് വലിയ പ്രതിസന്ധി. കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്ടമായത്

നാല്പതിനായിരം ഹെക്ടറിലാണ് പാലക്കാട് രണ്ടാം വിള കൃഷിയിറക്കിയത്. കൊയത്തു കഴിഞ്ഞ‍് സപ്ലൈക്കോ നെല്ല് സംഭരിച്ചപ്പോഴാണ് ക‍ർഷക‍ർ കടുത്ത വേനലുണ്ടാക്കിയ പ്രതിസന്ധിയുടെ ചൂട് ശരിക്കുമറിഞ്ഞത്. ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോ നെല്ലുകിട്ടുമെന്നായിരുന്നു പ്രതീക്ഷ.

പക്ഷേ കിട്ടിയത് രണ്ടായിരം കിലോയിൽ താഴെ മാത്രം. 17 ശതമാനം ഉണക്കാണു മില്ലുകൾ ആവശ്യപ്പെടുന്നത്. ചൂടിൽ ഈർപ്പം കുറഞ്ഞു ഉണക്ക് 14 ശതമാനമായി. ഒരു ചാക്കിൽ രണ്ട് കിലോയിലേറെ നെല്ല് അധികം നൽകേണ്ടി വന്നു. ഒന്നാം വിള മഴ കൊണ്ടുപോയ കർഷകർ ഇതോടെ ശരിക്കും ദുരതത്തിലായി.

Exit mobile version