Site icon Fourteen Kerala – 14 Kerala News

280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ, 9 പാക്ക് പൌരന്മാരും പിടിയിൽ

ദില്ലി: കോടികളുടെ മയക്കുമരുന്നുമായി പാക്ക് ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് വിപണിയിൽ 280 കോടി രൂപയോളം വിലവരുന്ന ഹെറോയിൻ വഹിച്ചുള്ള പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് വെച്ച് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തു.

സംശയാസ്പദമായി കണ്ട ബോട്ട് നിർത്താതെ പോയതോടെ വെടി വെക്കേണ്ടി വന്നെന്നും വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ രീതിയിൽ മയക്കുമരുന്നുമായി പാക്ക് ബോട്ടുകൾ ഇന്ത്യൻ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. 

Exit mobile version