Site icon Fourteen Kerala – 14 Kerala News

സ്വിഫ്റ്റ് ബസ് പിറകോട്ടു നീങ്ങി ലോ ഫ്ലോർ ബസിൽ ഇടിച്ചു

കോഴിക്കോട് : മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ നിർത്തിയിട്ട സ്വിഫ്റ്റ് ബസ് പിറകോട്ടു നീങ്ങി ലോ ഫ്ലോർ ബസിൽ ഇടിച്ചു. ലോ ഫ്ലോർ ബസിന്റെ വലതുവശത്തെ ചില്ലുകൾ തകർന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. സ്വിഫ്റ്റ് ബസ് ബെംഗളൂരുവിലേക്ക് പോകാനായി ആറാം നമ്പർ ട്രാക്കിൽ നിർത്തിയതായിരുന്നു. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ പുറത്തും കണ്ടക്ടർ അകത്തുമായിരുന്നു. ബസ് ഹാൻഡ് ബ്രേക്ക് ഇട്ടു 10 മിനിറ്റോളം നിർത്തിയിട്ടിരുന്നു. അതിനിടെയാണ് പതിയെ പിറകോട്ട് ഉരുണ്ടു നീങ്ങിയത്.

തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ട് എത്തിയ വോൾവോ എസി ലോ ഫ്ലോർ ബസ് യാത്രക്കാരെ ഇറക്കിയ ശേഷം വർക് ഷോപ്പിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ഹാൻഡ് ബ്രേക്ക് തെന്നിമാറിയതാണ് അപകടത്തിനു കാരണമെന്നു ജീവനക്കാർ പറഞ്ഞു. തുടർന്ന് സ്വിഫ്റ്റ് ബസ് ടെർമിനലിനു പുറത്തേക്കുള്ള വഴിയിലെ ഇറക്കത്തിൽ കൊണ്ടുവന്ന് ഹാൻഡ് ബ്രേക്ക് പരിശോധന നടത്തി. കുഴപ്പമില്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്ര തിരിച്ചു.

Exit mobile version