Site icon Fourteen Kerala – 14 Kerala News

പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്.

ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.

Exit mobile version