Site icon Fourteen Kerala – 14 Kerala News

ഉഡുപ്പിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശി ആന്റണി ഷേണായി എന്ന വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ നടക്കുകയാണ്.

42 പേരുമായി കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണ് സംഘം. ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കടലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Exit mobile version