Site icon Fourteen Kerala – 14 Kerala News

പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് തിരുപ്പൂർ സ്വദേശികൾ

പാലക്കാട്: പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്. സംഘത്തിലെ മൂന്നാമൻ പരിക്കേറ്റ് ചികിത്സയിലാണ്. പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് അപകടമുണ്ടായത്. 

വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും. 

Exit mobile version