Site icon Fourteen Kerala – 14 Kerala News

വയനാട് മേപ്പാടിയില്‍ മരത്തിന് മുകളില്‍ പുലിയെ കണ്ടെത്തി

മേപ്പാടി: കടൂരില്‍ മരത്തിന് മുകളില്‍ പുലിയെ കണ്ടെത്തി. വാഹന യാത്രക്കാരാണ് മരത്തിന് മുകളില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

തേയില തോട്ടങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്താണ് പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല. തേയില തോട്ടത്തില്‍ പുലിയുടെ സാന്നിധ്യം ഉണ്ടാവാമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

Exit mobile version