Site icon Fourteen Kerala – 14 Kerala News

‘കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ  ഇരുന്ന് ഉറങ്ങുന്നു’; വനംവകുപ്പിനെതിരെ പി വി അന്‍വര്‍

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പി വി അൻവർ എംഎൽഎ . കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് പി വി അൻവറിന്‍റെ ആരോപണം. നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്.

ഉദ്യോഗസ്ഥർ എസി റൂമിൽ  ഇരുന്ന് ഉറങ്ങുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ ജനങ്ങൾക്ക് എതിരാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ എതിരാക്കി സർക്കാരിനെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ പറഞ്ഞു.

Exit mobile version