Site icon Fourteen Kerala – 14 Kerala News

രാജ്യത്ത് 2,539 പുതിയ കൊവിഡ് കേസുകൾ; 60 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,01,477 ആയി. രോഗബാധിതരായിരുന്ന 4491 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 പുതിയ കൊവിഡ് മരണങ്ങളോടെ മരണസംഖ്യ 5,16,132 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 30,799 പേരാണ്.

അതേസമയം കേരളത്തില്‍ 966 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അതേസമയം ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിചിരിക്കുകയാണ് . മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം.
ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുകയാണ്.

Exit mobile version