Site icon Fourteen Kerala – 14 Kerala News

ഐഎസ്എൽ; ലീഗ് വിന്നേഴ്‌സ് ഷീല്‍ടുമായി ജംഷഡ്പൂർ; സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ റിത്വിക് ദാസാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി.

സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് ജംഷഡ്പൂരിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യപാദ സെമി. 15നും 16നും രണ്ടാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.

പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനൊപ്പം ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും കരസ്ഥമാക്കി. ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്.

Exit mobile version