Site icon Fourteen Kerala – 14 Kerala News

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

കൽപ്പറ്റ : വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കഴിഞ്ഞ ദിവസമാണ് 5 വയസ് പ്രായമുള്ള ആൺ പുലി കുടുങ്ങിയത്. പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് നിഗമനം.

മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് പുലി കുടുങ്ങിയത്. കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്.   സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. പിന്നീട് പുലിയ്ക്ക് ചികിത്സ നൽകുന്നതിനായി സുൽത്താൻ ബത്തേരിയിലെ  വെറ്ററിനറി ലാബിലേക്ക് കൊണ്ട് പോയി. 

Exit mobile version