Site icon Fourteen Kerala – 14 Kerala News

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ സൈനാപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version