Site icon Fourteen Kerala – 14 Kerala News

പാലക്കാട് തേങ്കുറിശ്ശിയിൽ ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചു; അവശനിലയിലായ ഭാര്യ ആശുപത്രിയിൽ

പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്ണ നിവാസിൽ സന്തോഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതായി ആണ് കണക്കാക്കുന്നത്.

സന്തോഷിന്റെ ഭാര്യ ബിന്ദുവി(42)നെ അവശനിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. 

Exit mobile version