Site icon Fourteen Kerala – 14 Kerala News

വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി, വളർത്തുനായയെ ആക്രമിച്ചു

പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് കണ്ടതായി സുധ പറഞ്ഞു. പരിക്കേറ്റ നായയെ രാവിലെ കാണാതായി.

തുടർച്ചയായി മൂന്നാം ദിവസമാണ് പുലിയെ കാണുന്നത്. രണ്ട് ദിവസം മുൻപ് ഇവിടെ ഒരു പശുവിനെ പുലി കൊന്നിരുന്നു. പിന്നീട് വനം വകുപ്പ് കെണി വെച്ചെങ്കിലും പുലി ഇതിന് സമീപത്തെത്തി തിരികെ പോയി. വീണ്ടും പുലിക്കായി വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇന്ന് മേലേ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.

Exit mobile version